നടി ഹണി റോസിനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കും – രാഹുൽ ഈശ്വർ

നടി ഹണി റോസിനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കും – രാഹുൽ ഈശ്വർ

  • വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്തെന്ന് നടിയും അറിയണമെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്

കോഴിക്കോട്:മാനനഷ്ടത്തിന് നടി ഹണി റോസിനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്ന് രാഹുൽ ഈശ്വർ. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്തെന്ന് നടിയും അറിയണമെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്.

ഏതറ്റം വരെയും കേസുമായി പോകുമെന്നും, തനിക്കായി താൻ വാദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരുഷന്മാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് വാർത്തകൾ കൊടുക്കാനും മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞ അദ്ദേഹം, പുരുഷ കമ്മീഷൻ വേണമെന്നും അഭിപ്രായപ്പെട്ടു. കുടുംബ തർക്കം മൂലമുണ്ടായ വ്യാജ പോക്സോ കേസ് ആണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെയുള്ളത് എന്നും, ഒരു പുരുഷന് നിരപരാധിയെന്ന് പറയാനുള്ള ധൈര്യം ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും രാഹുൽ ഈശ്വർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )