
നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ
- ബോബി ചെമ്മണ്ണൂരിനെതിരെ ഐടി ആക്‌ടും ചുമത്തി
കൊച്ചി:നടി ഹണി റോസിൻ്റെ പരാതിയെ തുടർന്ന് ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ.ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹണി റോസ് കഴിഞ്ഞ ദിവസമാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്.

ഇതിനെ തുടർന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് പോലീസ് കേസെടുത്തിരുന്നു.ബോബി ചെമ്മണ്ണൂരിനെതിരെ ഐടി ആക്‌ടും ചുമത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
CATEGORIES News
