
നടൻ അല്ലു അർജുൻ അറസ്റ്റിൽ
- ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് ഹൈദരാബാദ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്
ഹൈദരാബാദ് : പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് ഹൈദരാബാദ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. കേസിൽ അല്ലു അർജുനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇന്നലെ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ല അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
CATEGORIES News