
നടൻ ടി.പി.മാധവൻ അന്തരിച്ചു
- ചലച്ചിത്ര സംഘടനയായ ‘അമ്മ’ യുടെ സ്ഥാപക സെക്രട്ടറിയായിരുന്നു
കൊല്ലം : നടൻ ടി.പി.മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ചലച്ചിത്ര സംഘടനയായ ‘അമ്മ’ യുടെ സ്ഥാപക സെക്രട്ടറിയായിരുന്നു.
കഴിഞ്ഞ എട്ടു വർഷമായി പത്തനാപുരം ഗാന്ധിഭവനിലായിരുന്നു താമസം. മലയാളം തമിഴ് ഭാഷ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പുലിവാൽ കല്യാണം, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, കല്യാണരാമൻ,ചതിക്കാത്ത ചന്ദു, ഇന്നലെ, ദയ, സന്ദേശം രാജമാണിക്ക്യം തുടങ്ങി അറന്നൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാൽപ്പതാം വയസിലാണ് മാധവൻ സിനിമാ അരങ്ങേറ്റം കുറിച്ചത്.

CATEGORIES News