
നടൻ മോഹൻരാജ് അന്തരിച്ചു
- കീരിക്കാടൻ ജോസ് എന്ന
കഥാപാത്രത്തെ അവിസ്മരണീയമായ അതുല്യ കലാകാരനാണ്
തിരുവനന്തപുരം: പ്രശസ്‌ത നടൻ മോഹൻരാജ് അന്തരിച്ചു. കഠിനംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളെയായി വിശ്രമത്തിലായിരുന്നു.
കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന
കഥാപാത്രത്തെ അവിസ്മരണീയമായ അതുല്യ കലാകാരനാണ്. മോഹൻരാജ് എന്ന നടനെക്കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്കീരിക്കാടൻ ജോസ് എന്ന കഥാപാത്രം തന്നെയാണ്.
300ൽ ഏറെ ചിത്രങ്ങളിൽ വേഷമിട്ട താരം നിരവധി വില്ലൻ വേഷങ്ങൾ അവിസ് മരണീയമാക്കിയിട്ടുണ്ട്. കിരീടം, ചെങ്കോൽ, നരസിംഹം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
2022ൽ പുറത്തിറങ്ങിയ റോഷാക്ക് ആണ് അവസാന ചിത്രം.
CATEGORIES News