
നടൻ രാജേഷ് കേശവന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ
- മൂന്നുദിവസം മുമ്പ് കൊച്ചിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷിന് ഹൃദയാഘാതം ഉണ്ടായത്
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മൂന്നുദിവസം മുമ്പ് കൊച്ചിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ രാജേഷ് ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അറിയിച്ചു. ഡോക്ടർമാരുടെ സംഘം രാജേഷിൻ്റെ ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ഹോട്ടൽ കലിഫോർണിയ, ട്രിവാൻഡ്രം ലോഡ്ജ്, നീന തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത് രാജേഷ് പ്രമുഖ ചാനലുകളിലെ അവതാരകനായിരുന്നു. സിനിമകളുടെ പ്രമോഷൻ ഇവന്റുകളിലെ നിറസാന്നിധ്യം കൂടിയാണ് രാജേഷ്.
CATEGORIES News
TAGS rajesh keshav