
നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു
- 1987 മുതൽ 2016 കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു
കണ്ണൂർ:പ്രമുഖ സിനിമ- സീരിയൽ -നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായിരുന്ന വി.പി.രാമചന്ദ്രൻ (81)അന്തരിച്ചു. സംസ്കാരം നാളെ രാവിലെ ഒമ്പതിന് സ്മൃതിയിൽ.
റിട്ടയേർഡ് എയർ ഫോഴ്സ് ജീവനക്കാരനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു വി.പി.രാമചന്ദ്രൻ.1987 മുതൽ 2016 കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു . പത്തൊമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ : വത്സ രാമചന്ദ്രൻ (ഓമന ),മക്കൾ : ദീപ (ദുബായ് ), ദിവ്യ രാമചന്ദ്രൻ (നർത്തകി) ചെന്നൈ.
CATEGORIES News