
നടൻ ശ്രീനാഥ് ഭാസിക്കെതിരെ ലഹരി ആരോപണവുമായി നിർമാതാവ്
- സിനിമയുടെ ലോക്കേഷനിലാണ് സംഭവം
കൊച്ചി: സിനിമാ നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ലഹരിയുമായി ബന്ധപ്പെട്ട് അടുത്ത ആരോപണവുമായി നിർമാതാവ് ഹസീബ് മലബാർ. ശ്രീനാഥ് ഭാസിക്കെതിരെയാണ് നിർമാതാവ് ഹസീബ് മലബാർ രംഗത്തെത്തിയത്.

ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടു. സിനിമയുടെ ലോക്കേഷനിലാണ് സംഭവം. ശ്രീനാഥ് ഭാസിയെ കൊണ്ട് മടുത്തുവെന്ന് നിർമാതാവ് ഹസീബ് മലബാർ. പുലർച്ചെ ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടു. നടൻ സ്ഥിരമായി വരാത്തതിനാൽ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയി. ഫേസ്ബുക്കിലാണ് നിർമാതാവിൻ്റെ ആദ്യ പ്രതികരണം.