
നടൻ സിദ്ദീഖിനെതിരെ ബലാത്സംഗക്കേസിൽ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം
- തിരുവനന്തപുരം സെഷൻസ് കോടതിയിൽ സിദ്ദിഖിനെതിരെ അന്വേഷണ സംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കേസിൽ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം.തിരുവനന്തപുരം സെഷൻസ് കോടതിയിൽ സിദ്ദിഖിനെതിരെ അന്വേഷണ സംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും.

ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികളെല്ലാം ഉണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത് . സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്ത് യുവ നടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് നടൻ സിദ്ദിഖി നെതിരായ പരാതി. നടി പരാതിയിൽ പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. കൂടാതെ നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നേരത്തെ തന്നെ സിദ്ദിഖിനെതിരായ തെളിവുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ച് ജാമ്യം നേടുകയായിരുന്നു.
CATEGORIES News