
നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി
- മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്
മുംബൈ: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് നടൻ സൽമാൻ ഖാന് പുതിയ വധ ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ചു കോടി രൂപ നൽകിയാൽ ലോറൻസ് ബിഷ്ണോയിക്ക് സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന ഉപാധിയും വെച്ചിട്ടുണ്ട് വാട്‌സാപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്.

പണം നൽകിയില്ലെങ്കിൽ മുൻ മന്ത്രിയും എൻസിപി നേതാവുമായ കൊല്ലപ്പെട്ട ബാബ സിദ്ധിഖിയുടേതിനേക്കാൾ മോശമാകും സൽമാൻ ഖാൻ്റെ അവസ്ഥയെന്നും സന്ദേശത്തിൽ പറയുന്നു. ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയത്.
CATEGORIES News
TAGS salmankhan