നന്തിയിൽ വാഗാഡ് ലോറിയ്ക്കു മുകളിൽ മറ്റൊരു ലോറി മറിഞ്ഞ് അപകടം

നന്തിയിൽ വാഗാഡ് ലോറിയ്ക്കു മുകളിൽ മറ്റൊരു ലോറി മറിഞ്ഞ് അപകടം

  • നന്തി ശ്രീശൈലം കുന്നിന് താഴെ ബൈപ്പാസ് പ്രവൃത്തി നടക്കുന്ന ഭാഗത്തായിരുന്നു അപകടം.

നന്തി ബസാർ: നന്തിയിൽ കെമിക്കലുമായി വന്ന വാഗാഡ് ലോറിയ്ക്കു മുകളിൽ മണലുമായി വരികയായിരുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം. നന്തി ശ്രീശൈലം കുന്നിന് താഴെ ബൈപ്പാസ് പ്രവൃത്തി നടക്കുന്ന ഭാഗത്തായിരുന്നു അപകടം.

കെമിക്കലുമായി വാഗാഡിന്റെ ഗോഡൗണിലേക്ക് പോകുകയായിരുന്ന ലോറിയ്ക്കു മുകളിലേക്ക് മണലുമായി വന്ന ലോറി മറിയുകയായിരുന്നു. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )