നമ്മുടെ പെൺകുട്ടികളും പോവുകയാണ്;  തിരിച്ച് വരുന്നവർ കുറയുന്നു

നമ്മുടെ പെൺകുട്ടികളും പോവുകയാണ്; തിരിച്ച് വരുന്നവർ കുറയുന്നു

  • മികച്ച ജീവിത സൗകര്യങ്ങൾ, താരതമ്യേന ഉയർന്ന സുരക്ഷിതത്വം, സ്വാതന്ത്ര്യം തുടങ്ങിയവ പുറത്ത് ലഭിക്കുമ്പോൾ കേരളത്തിലേയ്ക്ക് തിരിച്ചു വരാൻ താൽപ്പര്യം കുറയുന്നു

കേരളത്തിലെ പെൺകുട്ടികളിൽ വിദേശ ഒളിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ .പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചു വരുന്നവരുടെ എണ്ണത്തിലും ചില പ്രത്യേകതകൾ കാണാം. ദൂരവ്യാപകമായ സാമൂഹ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ് പല മാറ്റങ്ങളും.തിരിച്ചു വരുന്ന പ്രവാസികളിൽ 88.5 ശതമാനം പേരും പുരുഷന്മാർ ആണ്. 11.5 ശതമാനം സ്ത്രീകൾ മാത്രമാണ് പ്രവാസശേഷം തിരിച്ചു വരുന്നത്.മികച്ച ജീവിത സൗകര്യങ്ങൾ, താരതമ്യേന ഉയർന്ന സുരക്ഷിതത്വം, സ്വാതന്ത്ര്യം തുടങ്ങിയവ പുറത്ത് ലഭിക്കുമ്പോൾ കേരളത്തിലേയ്ക്ക് തിരിച്ചു വരാൻ അവർക്ക് താൽപ്പര്യം കുറയുന്നു.

ലോക കേരള സഭയിൽ പ്രസിദ്ധീകരിച്ച ‘കേരള മൈഗ്രേഷൻ സർവ്വേ ‘ പറയുന്നത് ശ്രദ്ധിക്കൂ -1914 ൽ 24 ലക്ഷം പ്രവാസികൾ ആണ് കേരളത്തിൽ നിന്നും ഉണ്ടായിരുന്നത്.
2018ൽ അതിൽ 11 ശതമാനം കുറഞ്ഞു.2023 അത് വീണ്ടും ഒന്നര ശതമാനം ഉയർന്നു.കേരളത്തിൽ നിന്ന് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം 2018 ലേതിനേക്കാൾ ഇരട്ടിയാണ് ഇപ്പോൾ.മൊത്തം പ്രവാസികളിൽ സ്ത്രീകൾ 20 ശതമാനത്തിൽ താഴെയാണ്. വിദ്യാർത്ഥികളുടെ കുടിയേറ്റത്തിൽ 45 ശതമാനം ആണ്.കുടിയേറുന്ന മലയാളികളിൽ 34 ശതമാനം പുരുഷന്മാരും ബിരുദധാരികൾ ആണ്. സ്ത്രീകളിൽ 71 ശതമാനമാണ് ബിരുദം നേടിയവർ.

സത്രീ വിവേചനവും സ്ത്രീധനത്തിന്റെ പേരിലുള്ള പീഢനങ്ങളും സ്ത്രീകൾക്കെതിരെ അക്രമങ്ങളും വർദ്ധിച്ചു വരുന്ന കേരളത്തിലേക്ക് തിരിച്ചുവരാൻ അവർ ഇഷ്ടപ്പെടുന്നില്ല. ഗാർഹിക പീഢനങ്ങളും പ്രണയക്കൊലകളും സ്ത്രീകളുടെ സുരക്ഷിതത്വത്തേക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്ന സാഹചര്യമാണ്.പുറത്തേക്ക് പോകുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം നാട്ടിൽ ജീവിക്കുന്നവരും കാണുന്നുണ്ടല്ലൊ.ഒരു തൊഴിൽ വളരെ പ്രധാനമെന്നും ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലെ പ്രധാന പങ്കും ഉത്തരവാദിത്തവും സ്ത്രീകൾക്കാണെന്നും പെൺകുട്ടികൾ ഇപ്പോൾ മനസിലാക്കിയിരിക്കുന്നു.വിദ്യാഭ്യാസത്തിന് കേരളത്തിനും ഇന്ത്യക്കും പുറത്തുപോകുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കും കല്യാണം കഴിക്കുന്നത്ത്.ഇത്തരം വിവാഹങ്ങളിലെ പങ്കാളികൾ മിക്കവാറും മലയാളികളോ ഇന്ത്യക്കാരോ ആയിരിക്കില്ല. തുല്യതയുള്ള ബന്ധങ്ങളാണ് ഇപ്പോ പെൺകുട്ടികൾ ആഗ്രഹിക്കുന്നത്.

വിവാഹം ചെയ്യാൻ താല്പര്യമുള്ള പെൺകുട്ടികൾ കുറഞ്ഞു വരുന്നു എന്നാണ് സാമൂഹ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.പഠനം കഴിഞ്ഞാൽ ഉടൻ ഒരു ജോലി സമ്പാദിക്കണം, ജോലി കിട്ടിയാൽ വിവാഹമല്ല വേണ്ടത്, കൂട്ടുകാരുമൊത്ത് യാത്ര ചെയ്യണം , ഉല്ലസിക്കണം എന്നൊക്കെയാണ് ഇപ്പോൾ പെൺകുട്ടികൾ നിശ്ചയിക്കുന്നത്.വീട്ടകങ്ങളിൽ കുടുങ്ങിക്കിടക്കാനവർ തയ്യാറല്ല.കാലം മാറുകയാണ്. പുരുഷന്മാർ ദാനം ചെയ്യുന്ന സ്വാതന്ത്ര്യം ഇക്കാലത് പെൺകുട്ടികൾക്കാവശ്യമില്ല. വേണ്ടത് അവർ തന്നെ എടുത്തുകൊള്ളും.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )