
നഴ്സിനെയും പീഡിപ്പിച്ചു കൊലപ്പെടുത്തി: ഡോക്ടറുടെ കൊല- പ്രതിഷേധം ശക്തമാവുന്നു
- നാളെ ഐഎംഎ നേതൃത്വത്തിൽ രാജ്യവ്യാപക പണിമുടക്ക്
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ടതിൽ വലിയ പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുകയാണ്. അതിനിടെ ഉത്തർഖണ്ടിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
ഇന്ന് കേരളത്തിൽ ജൂനിയർ ഡോക്ടർമാർ 24 മണിക്കൂർ സമരം ചെയ്യുന്നു.
കെജിഎംഒഎ ഇന്ന് കരിദിനം ആചരിക്കുന്നു. അത്യാഹിത വിഭാഗത്തെ സമരം ബാധിക്കില്ല.ഐഎംഎ നേതൃത്വത്തിൽ നാളെ രാജ്യവ്യാപക പണിമുടക്ക് നടക്കും.
അതിനിടെയാണ് ഉത്തർഘണ്ടിൽ ഒരു നഴ്സിനെ പീഡിപ്പിച്ചു കോല ചെയ്ത നിലയിൽ കണ്ടെത്തിയത്.
സംഘർഷം നിറഞ്ഞ അന്തരീക്ഷം തുടരുകയാണ് പശ്ചിമ ബംഗാളിൽ.മമത സർക്കാരിനെതിരെ പ്രതിഷേധം കൂടിവരികയാണ്. കഴിഞ്ഞ ദിവസം പുറത്തുനിന്നെത്തിയ സംഘം ഡോക്ടർമാരുടെ സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തിരുന്നു.

പൊലീസിനും പ്രതിഷേധക്കാർക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും നടത്തി.
രാജ്യത്തെ നടുക്കിയ സംഭവത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ രാത്രിയോടെ നിരവധി പേർ സമരപ്പന്തിലിലെത്തിയിരുന്നു. പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. പുറത്തുനിന്നെത്തിയവരാണ് പ്രതിഷേധക്കാർക്ക് നേരെ തിരിഞ്ഞതും ആക്രമണം അഴിച്ചുവിട്ടതും. പുലർച്ചെ രണ്ട് മണിയോടെ ആശുപത്രിയിലെത്തിയ കൊൽക്കത്ത പൊലീസ് മേധാവി വിനീത് ഗോയൽ, മാധ്യമങ്ങൾ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചു. പ്രതികളെ സംരക്ഷിച്ചിട്ടില്ലെന്നും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.