നഴ്സു‌മാർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകും -ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

നഴ്സു‌മാർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകും -ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

  • നഴ്സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ അറിയിച്ചു .

തിരുവനന്തപുരം: നഴ്‌സുമാർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. സർക്കാർ സ്വീകരിക്കുന്ന നടപടികളെ ആസ്റ്റർ പിന്തുണക്കുമെന്ന് എംഡി ആസാദ് മൂപ്പൻ വ്യക്തമാക്കി. നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്സുമാരെന്നും രോഗീപരിചരണത്തിൽ അവർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്, നഴ്സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ അറിയിച്ചു .

ഓരോ ദിവസവും അവർ പുലർത്തുന്ന അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞങ്ങൾ ഹൃദയപൂർവ്വം അംഗീകരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )