
നഴ്സ്മാരെ വേണം – ഓസ്ട്രിയയിലേക്ക്
- പ്രതിവർഷം 7000 മുതൽ 9000 നഴ്സിങ് പ്രൊഫഷണലുകൾക്കാണ് ഓസ്ട്രിയയിൽ അവസരം
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഓസ്ട്രിയയിലേക്ക് നഴ്‌സുമാരെ നോർക്ക റിക്രൂട്ട് ചെയ്യും. പൈലറ്റ് പ്രോജക്റ്റിൽ നോർക്ക റൂട്ട്സ് വഴിയായിരിക്കും റിക്രൂട്ട്മെന്റ് നടക്കുക . ഓസ്ട്രിയൻ പ്രതിനിധി സംഘവുമായി നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
പ്രതിവർഷം 7000 മുതൽ 9000 നഴ്സിങ് പ്രൊഫഷണലുകൾക്കാണ് നിലവിൽ ഓസ്ട്രിയയിൽ അവസരമുളളത്. കെയർ ഹോം, ഹോസ്പിറ്റലുകൾ, വയോജനപരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിവിടങ്ങളിലായിരിക്കും അവസരങ്ങൾ.ട്രിപ്പിൾ വിൻ എന്ന പേരിൽ ജർമനിയിലേക്ക് നേരത്തെ തന്നെ കേരളത്തിൽ നിന്ന് നഴ്സിങ് റിക്രൂട്ട്മെന്റ് ആരംഭിച്ചിരുന്നു. ഇതേ മാതൃകയിലുള്ള സാധ്യതകളാണ് ഓസ്ട്രിയയിലേക്കുള്ള റിക്രൂട്ട്മെന്റിനും പരിഗണിക്കുന്നത്.
CATEGORIES News