
നവവധുവിന്റെ ആത്മഹത്യ; ഇന്ദുജയെ മർദിച്ചത് സുഹൃത്തെന്ന് ഭർത്താവിന്റെ മൊഴി
- ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതിനാൽ ഗാർഹികപീഡനം നടന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ്
തിരുവനന്തപുരം: പാലോട് മരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിനെ ഭർത്താവിന്റെ സുഹൃത്ത് അജാസ് മർദിച്ചതായി മൊഴി. രണ്ട് ദിവസം മുമ്പ് കാറിൽ വെച്ചാണ് അജാസ് ഇന്ദുജയെ മർദിച്ചതെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നൽകിയിരിക്കുന്നത്. അഭിജിത്തിനെയും അജാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇന്ദുജയെ പാലോട് അഭിജിത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതിനാൽ ഗാർഹികപീഡനം നടന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ യുവതിയെ മർദിച്ചത് താനല്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇപ്പോൾ അഭിജിത്ത് വ്യക്തമാക്കുന്നത്.
CATEGORIES News
TAGS THIRUVANANTHAPURAM