
നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു
- വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നാഗാർജുന
തെലുങ്ക് താരങ്ങളായ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നാഗാർജുന.
ഇന്ന് രാവിലെ ഹൈദരാബാദിലെ വീട്ടിൽ വെച്ചാണ് വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങയിരുന്നു. ഏറെനാളായി ഇരുവരും പ്രണയത്തിലാണ്. വിവാഹ തീയതി പുറത്ത് വിട്ടിട്ടില്ല.