
നാടുകടത്തൽ; ട്രംപിനെ വിമർശിച്ച് മാർപാപ
- കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും മാർപാപ
വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റക്കാരോടുള്ള നയത്തെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ.അമേരിക്കയിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിൻ്റെ കുടിയേറ്റനയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും . ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലുള്ളവരാണ് കുടിയേറുന്നത്. അങ്ങനെയുള്ള മനുഷ്യരുടെ അന്തസ്സിനും അഭിമാനത്തിനും വില കൽപ്പിക്കേണ്ടതുണ്ട്. കുടിയേറ്റക്കാരുടെ നാടുകടത്തൽ വാർത്തകൾ ശരിയാണെങ്കിൽ, അത് ഒരു വിപത്തായി പര്യവസാനിക്കുമെന്നും കാര്യങ്ങൾ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നും മാർപാപ്പ പറഞ്ഞു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലാണെന്ന് ഇതെന്ന് ട്രമ്പ് പറഞ്ഞിരുന്നു. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്മെൻ്റ് (ഐസിഐ) ഏകദേശം 15 ലക്ഷം വ്യക്തികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 2024 നവംബറിൽ ഐസിഐ പുറത്തിറക്കിയ വിവരങ്ങളനുസരിച്ച് അമേരിക്കയിലുള്ള 15 ലക്ഷം ആളുകളിൽ 17,940 ഇന്ത്യക്കാരാണ്.