
നാദാപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു
- പാർട്ടിതലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അഖില മര്യാട്ട്
നാദാപുരം: ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട് രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് നേതൃത്വത്തിന് കൈമാറി. പാർട്ടി ആവശ്യപ്പെടുന്ന സമയത്ത് രാജിക്കത്ത് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറും.
തന്റെ പേരിൽ വന്നത് വ്യാജ ആരോപണമാണ്. എന്നാൽ, ധാർമികതയുടെ പേരിൽ വൈസ് പ്രസിഡന്റ് സ്ഥാനംരാജിവെക്കാൻ തയ്യാറാണെന്ന് അഖില മര്യാട്ട് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് കെ. പ്രവീൺകുമാറിനെ അറിയിച്ചു. ഇതുസംബന്ധിച്ച കത്ത് ഡി.സി.സി. പ്രസിഡന്റിന് നൽകി. തൻ്റെ പേരിൽ വ്യാജമായ ആരോപണമുന്നയിച്ച് ചില കേന്ദ്രങ്ങൾ തന്നെ വേട്ടയാടുകയാണെന്നും വിഷയം പാർട്ടിതലത്തിൽ അന്വേഷിക്കണമെന്നും അവർ കത്തിലൂടെ ആവശ്യപ്പെട്ടു.
CATEGORIES News