
‘നാരായണീൻ്റെ മൂന്നാണ്മക്കൾ’ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്ത്
- ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് റിലീസ് ചെയ്യും
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്ത്.ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് റിലീസ് ചെയ്യും.ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവരാണ്.തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തിൽ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ഒരു നാട്ടിൻ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാതന്തു. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ്. നിർമ്മാണം: ജോബി ജോർജ്‌ജ് തടത്തിൽ. ഛായാഗ്രഹണം: അപ്പു പ്രഭാകർ.
CATEGORIES News