നികുതി ഇളവുകളോടെ ഒടുക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുമുള്ള അവസരം മാർച്ച് 31വരെ

നികുതി ഇളവുകളോടെ ഒടുക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുമുള്ള അവസരം മാർച്ച് 31വരെ

  • ഓർമപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം :സംസ്ഥാനത്ത് വാഹന കുടിശ്ശികയായ നികുതി ഇളവുകളോടെ ഒടുക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുമുള്ള അവസരം മാർച്ച് 31ന് അവസാനിക്കും. ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കുമെന്ന് ഓർമപ്പെടുത്തുകയാണ് മോട്ടോർ വാഹന വകുപ്പ്.

2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹന ഉടമകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം മാത്രം നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക ഒടുക്കി നികുതി ബാധ്യത ഒഴിവാക്കാം.ഒടുക്കി നികുതി ബാധ്യത ഒഴിവാക്കാം.2020 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )