
നിപ; മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി
- വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ 10 വരെ മാത്രമാണ് അനുമതി
മലപ്പുറം: തിരുവാലിയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി ജില്ലാ കലക്ടർ.
ജനങ്ങൾ സാമൂഹ്യ അകലം പാലിക്കണം.തിരുവാലി പഞ്ചായത്തിൽ ജനങ്ങൾക്ക് കൂട്ടംകൂടാൻ പാടില്ല. തിയേറ്ററുകൾ അടച്ചിടാൻ നിർദേശം.വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ 10 വരെ മാത്രമാണ് അനുമതി.

തിരുവാലി, മാമ്പാട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
CATEGORIES News