
നിപ ; മൂന്നുപേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
- രോഗലക്ഷണങ്ങളുമായി ഇന്ന് ഒരാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി
മലപ്പുറം: സംസ്ഥാനത്ത് ഇന്ന് നടത്തിയ പരിശോധനയിൽ മൂന്നു പേരുടെ ഫലം കൂടി നെഗറ്റീവ്. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. രോഗലക്ഷണങ്ങളുമായി ഇന്ന് ഒരാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.
ഇയാളുൾപ്പെടെ നാലു പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്.
CATEGORIES News