
നിപ ലക്ഷണം ;68 വയസ്സുകാരനെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- ഇദ്ദേഹത്തിന് നിപ ബാധയെ തുടർന്ന് മരിച്ച മലപ്പുറം സ്വദേശിയായ പതിനാലുകാരനുമായി സമ്പർക്കമില്ല
കോഴിക്കോട്: നിപ ലക്ഷണങ്ങളെ തുടർന്ന് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 68- വയസ്സുകാരനെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇദ്ദേഹത്തിന് നിപ ബാധയെ തുടർന്ന് മരിച്ച മലപ്പുറം സ്വദേശിയായ പതിനാലുകാരനുമായി സമ്പർക്കമില്ല. മരിച്ച കുട്ടിയ്ക്ക് പനി വരുന്നതിനും മുൻപ് പനി ബാധിച്ച ഇദ്ദേഹത്തിന് നിപ ലക്ഷണങ്ങൾ കണ്ടതോടെയാണ് കോഴിക്കോട്ടേക്ക് മാറ്റുന്നത്.
CATEGORIES News