
നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് അപേക്ഷ നൽകി അമ്മ പ്രേമകുമാരി
- വധശിക്ഷ ഈ മാസം 16ന് നടത്തരുത് എന്നും ദയാദന ചർച്ചകൾ നടപ്പാക്കാനും പ്രേമകുമാരി അപേക്ഷയിൽ പറയുന്നു
പാലക്കാട് : യമനിലെ ജയിലില് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് അപേക്ഷ നൽകി അമ്മ. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയാണ് യമൻ പ്രോ എക്സിക്യൂട്ടർക്ക് അപേക്ഷ നൽകിയത്. വധശിക്ഷ നടപ്പാക്കാൻ മൂന്നുദിവസം മാത്രം ബാക്കി നിൽക്കുകയാണ് നിമിഷ പ്രിയയുടെ അമ്മ അപേക്ഷ നൽകിയത്.

വധശിക്ഷ ഈ മാസം 16ന് നടത്തരുത് എന്നും ദയാദന ചർച്ചകൾ നടപ്പാക്കാനും പ്രേമകുമാരി അപേക്ഷയിൽ പറയുന്നു. സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ കാണാൻ തുടങ്ങിയ ശ്രമങ്ങൾ തുടരുകയാണ്. നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.
CATEGORIES News