
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു
- യമനിലെ സൂഫി പണ്ഡിതൻ ഹബീബ് ഉമറുമായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ വീഡിയോ കോൺഫറൻസിൽ സംസാരിച്ചിരുന്നു
പാലക്കാട്: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു. വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് ആശ്വാസ വാർത്ത. സൂഫി പണ്ഡിതരുമായി നടത്തിയ ചർച്ചകൾ വിജയമായിരുന്നു എന്നാണ് സൂചന.

നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ ഇടപെട്ടിരുന്നു. യമനിലെ സൂഫി പണ്ഡിതൻ ഹബീബ് ഉമറുമായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ വീഡിയോ കോൺഫറൻസിൽ സംസാരിച്ചിരുന്നു. 2017 ജൂലൈയിൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
CATEGORIES News