നിയന്ത്രണമില്ലാതെ പാർക്കിങ്; വ്യാപാരികൾ വലയുന്നു

നിയന്ത്രണമില്ലാതെ പാർക്കിങ്; വ്യാപാരികൾ വലയുന്നു

  • കൂരാച്ചുണ്ട് ടൗണിൽ റോഡരികിലെ ഇരുചക്ര വാഹന പാർക്കിങ്

കുരാച്ചുണ്ട് :ടൗണിലെ പ്രധാന പാതയിൽ ഇരുചക്ര വാഹന പാർക്കിങ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നതായി പരാതി. പാർക്കിങ് ഭാഗത്ത് തുടർച്ചയായി വാഹനങ്ങൾ ഇടുന്നതിനാൽ വ്യാപാര സ്‌ഥാപനങ്ങളിലേക്ക് ജനങ്ങൾക്ക് കയറാൻ പോലും സാധിക്കുന്നില്ല. കടകളുടെ മുൻപിൽ വാഹനങ്ങൾ നിർത്തിയാൽ ഉടൻ തന്നെ പൊലീസ് മൊബൈലിൽ ഫോട്ടോയെടുത്ത് പിഴ ഈടാക്കുന്ന സ്ഥഥിതിയാണ്. പഞ്ചായത്ത് പേരിനു മാത്രം പേ പാർക്കിങ് സംവിധാനം ഒരുക്കിയെങ്കിലും ജനങ്ങൾ അത് ഉപയോഗിക്കാൻ തയാറാകാത്തതും പ്രശ്നമാണ്. ടൗണിൽ റോഡിന് വീതിക്കുറവ് കാരണം ഗതാഗതക്കുരുക്ക് പതിവാണ്.

ടൗണിൽ റോഡിൻ്റെ ഇരു ഭാഗങ്ങളിലും ചില ദിവസങ്ങളിൽ നോ പാർക്കിങ് ബോർഡ് സ്ഥാപിക്കുന്നതും ജനങ്ങൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.അങ്ങാടിയിലെ പാർക്കിങ് പ്രശ്‌നം പരിഹരിക്കാൻ പഞ്ചായത്ത് സർവകക്ഷി, പൊലീസ് അധികൃതരുടെ യോഗം വിളിച്ചു ചേർക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല. വ്യാപാരി സംഘടന പ്രതിനിധികൾ ഒട്ടേറെ തവണ ആവശ്യം ഉന്നയിച്ചിട്ടും പഞ്ചായത്ത് അവഗണിക്കുകയാണെന്ന് പരാതി ഉയർന്നു. പഞ്ചായത്ത് ഇരുചക വാഹനങ്ങൾ പാർക്കിങ്ങിന് ടൗണിൽ സൗകര്യം ഏർപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )