നിയമലംഘനം പകർത്താൻ എം.വി.ഡി വാഹനങ്ങളിൽ ക്യാമറ  ഘടിപ്പിക്കും-ഗതാഗതമന്ത്രി

നിയമലംഘനം പകർത്താൻ എം.വി.ഡി വാഹനങ്ങളിൽ ക്യാമറ ഘടിപ്പിക്കും-ഗതാഗതമന്ത്രി

  • പിഴ ചുമത്താൻ പുതിയ മാർഗവും വരും

തിരുവനന്തപുരം:ഗതാഗതനിയമലംഘനങ്ങൾ പകർത്താൻ മോട്ടോർവാഹനവകുപ്പിൻ്റെ പട്രോളിങ് വാഹനങ്ങളിൽ ക്യാമറ ഘടിപ്പിക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും ക്യാമറകളുണ്ടാകും. ദൃശ്യങ്ങൾ മൊബൈൽ ഫോണിലേക്കും കംപ്യൂട്ടറിലേക്കും മാറ്റി ഇ-ചെലാൻ വഴി പിഴചുമത്താനാകും വിധമാണ് ക്യാമറ ക്രമീകരിക്കുക എന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.മോട്ടോർവാഹനവകുപ്പിന് വാങ്ങിയ 20 വാഹനങ്ങൾ പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രീത്ത് അനലൈസർ, അതിവേഗം പിടികൂടാൻ റഡാറുകൾ എന്നിവ വാഹനങ്ങളിലുണ്ടാകും.

ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്തിയാൽ തത്സമയം പ്രദർശിപ്പിക്കാൻ വാഹനങ്ങളിൽ ഡിസ്പ്ലേ ബോർഡും ഘടിപ്പിക്കും. ആറുഭാഷകളിൽ സന്ദേശം നൽകും.നിയമലംഘനം ബോധ്യപ്പെടുത്തി പിഴചുമത്തും. വാഹപരിശോധന വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് ടാബും നൽകുമെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )