
നിയമവിദ്യാർഥിനിയുടെ കൊലപാതകം; പ്രതിക്ക് തൂക്കുകയർ തന്നെ
- പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി
പെരുമ്പാവൂർ :നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ചത്. ശിക്ഷയിൽ ഇളവ് തേടി പ്രതി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളുകയും ചെയ്തു.
പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമർപ്പിച്ച ഹർജിയും പരിഗണിച്ചാണ് ജസ്റ്റിസ് വി. ബി സുരേഷ്കുമാർ, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പ്രസ്‌താവിച്ചത്.
CATEGORIES News