നിയമസഭതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യ പ്രചാരണം നാളെ വൈകിട്ട് ആറിന് അവസാനിക്കും

നിയമസഭതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യ പ്രചാരണം നാളെ വൈകിട്ട് ആറിന് അവസാനിക്കും

  • കൊട്ടിക്കലാശം പോലുള്ളവ സമാധാന പരമായിരിക്കണമെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പത്തനംതിട്ട : നിയമസഭതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യ പ്രചാരണം നാളെ (ഏപ്രിൽ 7 ചൊവ്വ) വൈകിട്ട് ആറിന് അവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ളവ സമാധാന പരമായിരിക്കണമെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പൊതുജനങ്ങൾക്ക് മാർഗ തടസം സൃഷ്ടിച്ച് സമാപന പരിപാടികൾ പാടില്ല.

പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്മെന്റും,പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കും. പരസ്യ പ്രചാരണത്തിൻ്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )