നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു

നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു

  • 20 അംഗ കമ്മിറ്റിയിൽ സംസ്ഥാന ചുമതലയുള്ള നാല് ദേശീയ നേതാക്കൾ പ്രത്യേക ക്ഷണിതാക്കളാകും

തിരുവനന്തപുരം : നിയമസഭതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു. 20 അംഗ കമ്മിറ്റിയിൽ സംസ്ഥാന ചുമതലയുള്ള നാല് ദേശീയ നേതാക്കൾ പ്രത്യേക ക്ഷണിതാക്കളാകും. രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി, ജോർജ് കുര്യൻ, സി കെ പത്മനാഭൻ, പികെ കൃഷ്ണദാസ്, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, എസ് സുരേഷ്, അനൂപ് ആന്റണി, പി സുധീർ,ഷോൺ ജോർജ്, കെകെ അനീഷ് കുമാർ എന്നിവരും നവ്യ ഹരിദാസ് എക്സ് ഒഫീഷ്യോ അംഗവുമായിരിക്കും.

വിനോദ് ധാവഡെ,ശോഭാ കരന്തലജെ,പ്രകാശ് ജാവഡേക്കർ, അപരാജിതാ സാരംഗി എന്നിവരാണ് പ്രത്യേക ക്ഷണിതാക്കൾ. സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എല്ലാം ഇനി തിരഞ്ഞെടുപ്പ് കമ്മറ്റിയാകും ഏകോപിക്കുക. കോർ കമ്മറ്റി അംഗങ്ങളായ ബി ഗോപാലകൃഷ്ണൻ, സി കൃഷ്ണകുമാർ, എ എൻ രാധാകൃഷ്ണൻ, വി ഉണ്ണികൃഷ്‌ൻ, കെ സോമൻ, കെ.എസ് രാധാകൃഷ്ണൻ, സി സദാനന്ദൻ തുടങ്ങിയവരെ തിരഞ്ഞെടുപ്പ് കമ്മറ്റിയിൽ ഉൾപ്പെടുത്തിയില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )