
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
- നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് പി.വി.അൻവർ എംഎൽഎ
തിരുവനന്തപുരം: നിരവധി വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് നിയമസഭയുടെ നടപടിക്രമങ്ങളിൽ അടിയന്തര പ്രമേയം അടക്കമുള്ളവ ഇല്ല. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. തിങ്കളാഴ്‌ച മുതലാണ് സഭയിൽ രാഷ്ട്രീയ വിഷയങ്ങൾ ഉയർന്നു വരിക.
അതോടൊപ്പം തന്നെ നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് പി.വി.അൻവർ എംഎൽഎപറഞ്ഞു. താൻ പ്രതിപക്ഷത്തിന്റെ ഭാഗമല്ലെന്നും തന്നെ ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും പി.വി.അൻവർ മാധ്യമങ്ങളോട് പറഞ്ഞു.