
നിയമസഭാ സ്പീക്കറും, മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി തങ്കച്ചൻ അന്തരിച്ചു
- ഇന്നലെ വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
കൊച്ചി:മുതിർന്ന കോൺഗ്രസ്
നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. നിയമസഭാ സ്പീക്കർ,യുഡിഎഫ് കൺവീനർ, എംഎൽഎ, മന്ത്രി, മാർക്കറ്റ്ഫെഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ടി.വി.തങ്കമ്മ. മക്കൾ: ഡോ. രേഖ, ഡോ. രേണു, വർഗീസ് പി. തങ്കച്ചൻ.

സംസ്ക്‌കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടക്കും. ആലുവയിലെ സ്വകാര്യ ആശുപ്രതിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്ന്11 മണിയോടെ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്.