നിരക്ക് കൂട്ടിയതിനു പിന്നാലെ വിപണന തന്ത്രവുമായി          ടെലികോം കമ്പനികൾ

നിരക്ക് കൂട്ടിയതിനു പിന്നാലെ വിപണന തന്ത്രവുമായി ടെലികോം കമ്പനികൾ

  • 365 ദിവസത്തെ പ്ലാൻ മുൻകൂറായി എടുക്കുന്നവർക്ക് പഴയ നിരക്കിൽ തന്നെ ഓഫർ നൽകുമെന്നാണ് മുൻനിര
    ടെലികോം സേവനദാതാക്കളുടെ പുത്തൻ വാഗ്ദാനം

റ്റയടിക്ക് പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് നിരക്കുകളിൽ 25 ശതമാനം വരെ വില വർധിപ്പിച്ച ടെലികോം കമ്പനികൾ അടുത്ത അടവുമായി രംഗത്ത്. നാളെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും മുമ്പ് ഒരു വർഷത്തെ ലോംഗ് ടേം പ്ലാൻ എടുക്കുന്നവർക്ക് വലിയ ഓഫറുകളാണ് കമ്പനികൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

365 ദിവസത്തെ പ്ലാൻ മുൻകൂറായി എടുക്കുന്നവർക്ക് പഴയ നിരക്കിൽ തന്നെ ഓഫർ നൽകുമെന്നാണ് മുൻനിര ടെലികോം സേവനദാതാക്കളുടെ പുത്തൻ വാഗ്ദാനം. ഇത്തരത്തിൽ വലിയ വാഗ്ദാനം നൽകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം ഓഫർ തിരഞ്ഞെടുക്കുന്നവർ ഒരു വർഷത്തേക്ക് സേവനദാതാക്കളെ മാറ്റില്ലെന്നതുമാണ്.

പഴയ നിരക്കിൽ ദീർഘകാല ഓഫർ നൽകുന്നതിലൂടെ ഉപയോക്താക്കൾ ഒരു വർഷത്തേക്ക് കൊഴിഞ്ഞുപോകുന്നത്‌ തടയാൻ സാധിക്കുമെന്നതാണ് ഈ ഓഫർ നൽകുന്ന കമ്പനികളുടെ നേട്ടം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )