നിലപാടിൽ നിന്ന് തെന്നി മാറി ശശി തരൂർ

നിലപാടിൽ നിന്ന് തെന്നി മാറി ശശി തരൂർ

  • യഥാർഥ സാഹചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നതെന്ന് തരൂരിന്റെ എക്സ് കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടിൽ നിന്ന് തെന്നി മാറി ശശി തരൂർ എം പി. കേരളം വ്യവസായ സൗഹാർദമാണ് എന്ന സ്വന്തം ലേഖനത്തിൽ നിന്നാണ് ശശി തരൂർ മാറിയത്. കേരള സർക്കാരിന്റ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കണം. എന്നാൽ, യഥാർഥസാഹചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നതെന്നും തരൂർ പറഞ്ഞു. 9 വർഷത്തിനിടെ കേരളത്തിൽ 42000 ലേറെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ അടച്ചുപൂട്ടിയെന്ന പത്രവാർത്ത പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമമായ എക്‌സിലായിരുന്നു തരൂരിന്റെ പ്രതികരണം.

കൂടുതൽ സംരംഭങ്ങൾ കേരളത്തിന് ആവശ്യമുണ്ട്. സ്റ്റാർട്ടപ്പുകൾ പേപ്പറിൽ മാത്രം ഒതുങ്ങാതെ നടപ്പാക്കണം. ഇക്കാര്യത്തിൽ കേരളം ഇനിയും മുന്നോട്ടുപോകണമെന്നും അദ്ദേഹം കുറിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )