
നിവിൻപോളിക്കെതിരായ പരാതി; യുവതിയുടെ മൊഴിയിൽ അവ്യക്തത
- ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും
കൊച്ചി: നിവിൻപോളിക്കെതിരെ യുവതി നൽകിയ പീഡന പരാതി മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. നിവിൻ ദുബൈയിലെ ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചതായി പറയുന്ന 2023 നവംബർ, ഡിസംബർ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം.
ഇതിൽ വ്യക്തത വരുത്താൻ യാത്രാരേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും. 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളിയടക്കം 6 പേർക്ക് എതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്. നിവിൻ 6-ാം പ്രതിയാണ്.
CATEGORIES News