
നിവിൻ പോളിക്കെതിരെയുള്ള പീഡന ആരോപണം വ്യാജം – വിനീത് ശ്രീനിവാസൻ
- ഷൂട്ടിങ്ങ് ദിവസമെടുത്ത ചിത്രങ്ങൾ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി: നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ സിനിമ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. ഷൂട്ടിങ്ങ് ദിവസമെടുത്ത ചിത്രങ്ങൾ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
2023 ഡിസംബർ 14ന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി നൽകിയത്. എന്നാൽ 2023 ഡിസംബർ 14 മുതൽ 15ന് പുലർച്ചെ മൂന്നുമണിവരെ നിവിൻ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. നിവിൻ ഉണ്ടായിരുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും യാഥാർത്ഥ്യം ഉടൻ തെളിയണമെന്ന് ആഗ്രഹിക്കുന്നതായും വിനീത് വ്യക്തമാക്കി.
CATEGORIES News