നിവേദ്യങ്ങൾ പൂജിക്കുന്നതിന് അരളിപ്പൂവ് ഒഴിവാക്കി

നിവേദ്യങ്ങൾ പൂജിക്കുന്നതിന് അരളിപ്പൂവ് ഒഴിവാക്കി

  • മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് നിർത്താൻ തീരുമാനിച്ചു

തിരുവനന്തപുരം: അരളിയിൽ വിഷമുണ്ടെന്നത് കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ 1252 ക്ഷേത്രങ്ങളിൽ നിവേദ്യങ്ങൾ പൂജിക്കുന്നതിന് അരളിപ്പൂവ് ഒഴിവാക്കി. മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് നിർത്താൻ തീരുമാനിച്ചു.


തിരുവിതാംകൂർ ദേവസ്വം ക്ഷേത്രങ്ങളിൽ പുഷ്പാഭിഷേകം, ഹാരം, അലങ്കാരം എന്നിവയ്ക്കും പൂജകൾക്കും അരളിക്ക് വിലക്കില്ല. പ്രസിഡന്റ് പി.എസ്. പ്രശാന്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
മലബാറിലെ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗം കുറവാണെങ്കിലും അതും ഒഴിവാക്കാനാണ് തീരുമാനിച്ചതെന്നും ഉത്തരവ് വെള്ളിയാഴ്ച ഇറക്കുമെന്നും മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ. മുരളി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )