നിഷ്ക്രിയ ദയാവധം; ഡോക്ടർമാർക്ക് തീരുമാനമെടുക്കാം

നിഷ്ക്രിയ ദയാവധം; ഡോക്ടർമാർക്ക് തീരുമാനമെടുക്കാം

  • തിരിച്ചുവരാത്ത വിധം മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരടുരേഖയിൽ നിർവചിച്ചത്

ഡൽഹി: ചികിത്സിച്ച് ഭേദമാക്കാനാവാതെ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ.
കരടിന്മേൽ ആരോഗ്യമേഖലയിൽ നിന്നുള്ളവരടക്കം ഒക്ടോബർ 20-നകം അഭിപ്രായമറിയിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരടുരേഖയിൽ നിർവചിച്ചത്.72 മണിക്കൂർ നിരീക്ഷണത്തിനു ശേഷവും പുരോഗതി കാണിക്കാത്ത വിധത്തിലുള്ള മസ്തിഷ്കാഘാതത്തെയും ഇതിന്റെ പരിധിയിലുൾപ്പെടുത്തിയിട്ടുണ്ട്.

CATEGORIES
Share This

COMMENTS Wordpress (0) Disqus ( )