
നിർമല സീതാരാമൻ കോർപറേറ്റ് ഡ്രാക്കുളമാരുടെ സംരക്ഷക: മുഹമ്മദ് റിയാസ്
- അന്നയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: അമിത ജോലി സമ്മർദത്തെതുടർന്ന് അന്ന സെബാസ്റ്റ്യൻ എന്ന യുവതി മരിച്ച സംഭവത്തിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജീവനക്കാരെ ചൂഷണം ചെയ്യുന്ന കോർപ്പറേറ്റ് ഡ്രാക്കുളമാരുടെ സംരക്ഷകയായി രാജ്യത്തിന്റെ ധനകാര്യ മന്ത്രി മാറിയിരിയ്ക്കുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
അന്നയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ജോലി സമ്മർദ്ദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികൾ വീട്ടിൽ നിന്ന് പഠിക്കണമെന്ന നിർമല സീതാരാമന്റെ കഴിഞ്ഞ ദിവസത്തെ പരാമർശം വാർത്തയായിരുന്നു.