
നീറ്റ് – പുന:പ്പരീക്ഷ ഉണ്ടാവുമോ ?
- വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നു
ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും കൊണ്ട് വിവാദമായ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം സുപ്രീം കോടതി പരിഗണിക്കുന്നു. കുറച്ച് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതു കൊണ്ട് മാത്രം പുന:പ്പരീക്ഷ നടത്താനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പരീക്ഷയെ മൊത്തം ബാധിച്ചു എന്ന് ബോധ്യപ്പെടണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ക്രമക്കേട് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവെങ്കിൽ പരീക്ഷ വീണ്ടും നടത്താവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
CATEGORIES News
TAGS neetexam2024