
നീലിത്തോട് പാലത്തിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാവുന്നു
- ആറുവരി പാതനിർമാണം പൂർത്തിയാക്കാത്തതിനാൽ തെരുവ് വിളക്ക് സ്ഥാപിച്ചെങ്കിലും അതും പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടില്ല
രാമനാട്ടുകര: ബൈപ്പാസിലെ നീലിത്തോട് പാലം സർവീസ് റോഡിലേക്കുഴി യാത്രക്കാർക്ക് ഭീഷണിയാവുന്നു. ബൈപ്പാസിലെ പഴയ നീലിത്തോട് പാലവും ആറുവരിപ്പാതയിൽ നിർമിച്ച പുതിയ പാലവും തമ്മിൽ ബന്ധിപ്പിക്കാത്തതുമൂലം സർവീസ്റോഡിന്റെ അരികിൽ വലിയകുഴിയാണ്. രണ്ടിന്റെയും ഇടയിലൂടെ താഴ്ചയുള്ള തോട്ടിൽ വാഹനം വീഴാനുള്ളസാധ്യത ഏറെയാണ്.

നീലിത്തോടിലെ പഴയപാലത്തിനു രണ്ടുതൂണുകൾ സ്ഥാപിച്ചു പഴയപാലം വീതികൂട്ടിയെങ്കിലും പുതുതായി സ്ഥാപിച്ച കോൺക്രീറ്റ് ഗർഡറും പഴയപാലവും തമ്മിൽ ഏകദേശം മൂന്നടിയോളം അകലമുണ്ട്. പാലത്തിന്റെ ഭാഗത്ത് സർവീസ് റോഡിനു വീതികുറവായതിനാൽ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴാൻ സാധ്യതയുണ്ട്. ആറുവരി പാതനിർമാണം പൂർത്തിയാക്കാത്തതിനാൽ തെരുവ് വിളക്ക് സ്ഥാപിച്ചെങ്കിലും അതും പ്രവർത്തിപ്പിച്ചുതുടങ്ങിയിട്ടില്ല.
CATEGORIES News