നൂറിന്റെ നിറവിൽ തിരുവങ്ങൂർ സ്കൂൾ

നൂറിന്റെ നിറവിൽ തിരുവങ്ങൂർ സ്കൂൾ

  • 16000 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള മൂന്നുനിലക്കെട്ടിടമാണ് നിർമിച്ചത്. നവീകരിച്ച കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ടോയ്ലറ്റ് കോംപ്ലക്സ്, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയുണ്ട്.

തിരുവങ്ങൂർ : നൂറാം വർഷത്തിലേക്ക് കാലെടുത്തുവെച്ച് തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ. നൂറാം വാർഷികത്തിന്റെ മുന്നോടിയായി ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പുതിയ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. എലിമെൻററി സ്കൂളായാണ് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൻ്റെ തുടക്കം. 1920-കളിൽ ബ്രിട്ടീഷ് സർക്കാർ പട്ടികജാതിക്കാർക്കായി തുടങ്ങിയ ലേബർ എലിമെൻററി എൽ.പി. സ്കൂളിന് 1925- ൽ മാവിലേരി ഉണിചാത്തൻ നായർ തന്റെ സ്ഥലം സ്കൂളിന് വേണ്ടി നൽകുകയായിയിരുന്നു. എടച്ചേരി ശങ്കരക്കുറുപ്പ് സ്ഥാപിച്ച മറ്റൊരു എയ്‌ഡഡ് സ്കൂളും ഇതേകാലയളവിൽ പ്രവർത്തി ച്ചിരുന്നു.

1930-ൽ ഉണിചാത്തൻ നായരുടെ മകൻ തെക്കെ മക്കാടത്ത് ഗോവിന്ദൻനായർ ഇത് ഏറ്റെടുത്തു. ആ കാലഘട്ടത്തിലെ മികച്ച സ്കൂളുകളായ മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ഗേൾസ് എലിമെൻററി സ്കൂളും തിരുവങ്ങൂരിലെ പ്രധാനവിദ്യാലയമായി രുന്നു. പിന്നീട് ഈ മൂന്ന് സ്കൂളുകളും യോജിപ്പിച്ചാണ് 1939-ൽ തിരുവങ്ങൂർ മിക്സഡ് എലിമെൻ്ററി എൽ. പി. സ്കൂളിന് രൂപം നൽകിയത്. 1958-വരെ എൽ.പി. സ്കൂളായും തുടർന്ന് മിക്സഡ് യു. പി. സ്കൂളായും ഇത് പ്രവർത്തിച്ചു. മാതാപിതാ മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. റിട്ട. അധ്യാപകൻ ടി.കെ. ജനാർദനനാണ് മാനേജർ. 3500- ലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇപ്പോൾ സ്കൂൾ ആധുനിക സൗകര്യങ്ങളുള്ള സ്കൂളായി മാറി. തിരുവങ്ങൂർ ഹയർസെക്കൻഡറി സ്‌കൂളിന് പുതിയമുഖം തീർത്ത് 16000 – സ്ക്വയർഫീറ്റ് വിസ്തീർണമുള്ള മുന്നുനില കെട്ടിടമാണ് നിർമിച്ചത്. നവീകരിച്ച കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ടോയ്ലറ്റ് കോംപ്ലക്സ്, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )