നൂറ്റാണ്ടിന്റെ ഓർമയിൽ വൈക്കം സത്യാഗ്രഹം

നൂറ്റാണ്ടിന്റെ ഓർമയിൽ വൈക്കം സത്യാഗ്രഹം

  • ജാതിമുള്ളുകളെ തുടച്ചു നീക്കാൻ 1924 മാർച്ച് 30- നായിരുന്നു സത്യാഗ്രഹം നടന്നത്

തീണ്ടലിനെ തുടച്ചു നീക്കാൻ ഉദയം കൊണ്ട വൈക്കം സത്യാഗ്രഹത്തിന് 100 വയസ്സ്. ജാതിമുള്ളുകളെ തുടച്ചു നീക്കാൻ 1924 മാർച്ച് 30- നായിരുന്നു സത്യാഗ്രഹം നടന്നത്. വൈക്കത്തെ ക്ഷേത്രവഴി മനുഷ്യർക്കെല്ലാം തുറന്നുകൊടുക്കുന്നതിന് ഭരണകൂടം വിലക്കിട്ടത്തോടെയാണ് സത്യാഗ്രഹത്തിന് തുടക്കമായത്. ടി.കെ. മാധവൻ ഗാന്ധിജിക്ക് മുന്നിൽ വിഷയം എത്തിച്ചതോടെ കോൺഗ്രസിനോട് സമരം ഏറ്റെടുക്കാൻ അദ്ദേഹം പറയുകയായിരുന്നു.

30-ന് കെ.പി. കേശവമേനോൻ, ടി.കെ. മാധവൻ, കെ. കേളപ്പൻ,എ.കെ. പിള്ള, വേലായുധമേനോൻ, കൃഷ്ണ‌സ്വാമി അയ്യർ, എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രവഴിയിലേക്ക് നടന്നുനീങ്ങി. അന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്നതിന് തിരഞ്ഞെടുത്ത ബാഹുലേയൻ, കുഞ്ഞാപ്പി, ഗോവിന്ദപ്പിള്ള എന്നിവരെ അറസ്റ്റുചെയ്തതോടെ വൈക്കം അയിത്തോച്ചാടത്തിനുള്ള പോരാട്ടത്തിന് വീറും കൂടി എന്ന് തന്നെ പറയാം. സമരത്തിന് ആശീർവാദം നൽകാൻ ഗാന്ധിജിയും ശ്രീനാരായണഗുരുവും എത്തിയിരുന്നു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )