നെടുംപറമ്പിൽ ഒമ്പതുപേർക്ക് ഡെങ്കിപ്പനി

നെടുംപറമ്പിൽ ഒമ്പതുപേർക്ക് ഡെങ്കിപ്പനി

  • നെടുംപറമ്പ് ഭാഗത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

വാണിമേൽ :രണ്ടാഴ്ചയ്ക്കുള്ളിലായ് നെടുംപറമ്പ് ഭാഗത്ത് ഒൻപതുപേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. വാർഡിൽ രോഗപ്രതിരോധപ്രവർത്തനത്തിൽ ഏർപ്പെട്ട ആരോഗ്യപ്രവർത്തകർക്കും ആശാവർക്കർക്കും രോഗം സ്ഥിതീകരിച്ചു . ഇതിനെതുടർന്ന് നെടുംപറമ്പ് ഭാഗത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കൊതുകുനിവാരണപ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം എന്നീ തുടങ്ങിയ കാര്യങ്ങൾ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടത്തി. നെടുംപറമ്പ് സൂപ്പർമാർക്കറ്റിനു അടുത്ത് കൂട്ടിയിട്ട മാലിന്യങ്ങൾ നീക്കം ചെയ്യിപ്പിച്ചു.

പരിപാടിയിൽ ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ കെ.പി. മിനി അധ്യക്ഷയാകുകയും ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് നേതൃത്വം നൽകുകയും ചെയ്തു . പി. വിജയരാഘവൻ, സി.പി. സതീഷ്, എസ്. സലീന, ഷാഹിന മോൾ, ജിൻസി ജോസ്, ദിവ്യ വർഗീ സ്, ഒ.പി. റീന, ബിന്ദു തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )