
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട
- ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയത്. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്‌മാനാണ് പിടിയിലായത് .

ഇന്ന് പുലർച്ചെയാണ് ഫാഷൻ ഡിസൈനറായ അബ്ദുൽ ജലീൽ ജസ്‌മാൻ കസ്റ്റംസിന്റെ പിടിയിലായത്. ബാഗിൽ പ്രത്യേക അറകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ജസ്‌മാന്റെ കൈയിൽ നിന്ന് കഞ്ചാവ് വാങ്ങാനായി മറ്റൊരു സംഘം വിമാനത്താവളത്തിൽ എത്തിയിരുന്നതായും കസ്റ്റംസ് സംശയിക്കുന്നുണ്ട്.
CATEGORIES News
