നെതാന്യാഹുവിനെ ലക്ഷ്യം വെച്ച് ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം

നെതാന്യാഹുവിനെ ലക്ഷ്യം വെച്ച് ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം

  • ഹമാസിന്റെ തലവൻ യഹിയ സിൻവാറെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ആക്രമണം

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യംവെച്ച് ലെബനനിൽനിന്നു ഡ്രോൺ ആക്രമണം. ലെബനനിൽ നിന്നുള്ള ഡ്രോൺ രാജ്യത്തേക്ക് കടന്നതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
നെതന്യാഹു സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

സീസേറിയയിലെ നെതന്യാഹുവിന്റെ വസതി ലക്ഷ്യംവെച്ച് ഡ്രോൺ ആക്രമണമുണ്ടായതായി റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്ത‌ത്.

സീസേറിയ പട്ടണത്തിനു നേരെ ഡ്രോൺ ആക്രമണമുണ്ടായതായി സൈന്യവും സ്ഥിരീകരിച്ചു. അക്രമത്തിൽ ആർക്കും പരിക്കുകളില്ല. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചതായും സൈന്യം അറിയിച്ചു. ലെബനനിൽനിന്ന് മൂന്ന് മിസൈലുകൾ സീസേറിയ ലക്ഷ്യമിട്ട് എത്തിയതായാണ് റിപ്പോർട്ട്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ടെൽ അവീവിലും ഗ്ലിലോട്ടിലേയും വിവിധ ഭാ ഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. ഹമാസിന്റെ തലവൻ യഹിയ സിൻവാറെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ആക്രമണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )