
നേരിയ തോതിൽ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
- വടക്കുപടിഞ്ഞാറൻ ഭാഗത്തു നിന്ന് 15 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും
ദുബൈ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ന് നേരിയ തോതിൽ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. ആകാശം ഭാഗികമായി മേഘാവൃതമാകും. ഇത് തീരപ്രദേശങ്ങൾ ഉൾപ്പെടെ വടക്കൻ മേഖലകളിലെ ചില ഭാഗങ്ങളിൽ മഴക്ക് കാരണമാകുമെന്നാണ് പ്രവചനം.

കൂടാതെ ഇന്ന് രാത്രിയും നാളെ രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടും. ഉൾ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ഭാഗത്തു നിന്ന് 15 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് 40 കിലോമീറ്റർ വേഗം കൈവരിക്കാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫ് കടലിലും ഒമാൻ കടലിലും ഉച്ചക്ക് ശേഷം കാറ്റിന്റെ വേഗം വർധിക്കും. അതു കാരണം മീൻപിടിത്തക്കാർ ശ്രദ്ധിക്കണം.