
നേഴ്സറി കലോത്സവം 2025; ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കൾ
- സേക്രട് ഹാർട്ട് സ്കൂൾ പയ്യോളി ഫസ്റ്റ് റണ്ണറപ്പ് നേടി
പൊയിൽക്കാവ് : 34 -മത് നേഴ്സറി കലോത്സവം അരങ്ങേറി.പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൽ ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കളായി . ഫസ്റ്റ് റണ്ണറപ്പ് സേക്രട് ഹാർട്ട് പയ്യോളി സ്കൂളാണ് കരസ്ഥമാക്കിയത്. സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ജെ സി ഐയുടെ പ്രസിഡൻറ് ഡോക്ടർ അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചേങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ ഉദ്ഘാടനം നിർവഹിച്ചു . സോണി സ്റ്റാർ സിംഗർ ഫെയിം ആയ കുമാരി ദേവനശ്രീയ വിശിഷ്ടാതിഥിയായി എത്തി. നഴ്സറി കലോത്സവത്തിൻ്റെ പ്രോജക്ട് ഡയറക്ടർ ജെസ്ന സൈനുദ്ദീൻ സ്വാഗതം ആശംസകൾ നേർന്നു .ചെങ്ങോട്ടുകാവ് ക്ഷേമകാര്യ ചെയർമാൻ ബേബി സുന്ദർരാജ്, മെമ്പർ ബീന കുന്നുമ്മൽ,കീർത്തി അഭിലാഷ്,അഡ്വ പ്രവീൺ എന്നിവർ സംസാരിച്ചു.
CATEGORIES News