ന്യൂഇയർ യാത്രയ്ക്ക് ബെംഗളൂരുവിൽ നിന്ന് അധിക കോച്ചുകൾ അനുവദിച്ചു

ന്യൂഇയർ യാത്രയ്ക്ക് ബെംഗളൂരുവിൽ നിന്ന് അധിക കോച്ചുകൾ അനുവദിച്ചു

  • രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും ഒരു സ്ലീപ്പർ ക്ലാസ് കോച്ചുമാണ് യശ്വന്ത്പുർ എക്സ്പ്രസിന് താൽക്കാലികമായി കൂട്ടിയത്

കണ്ണൂർ: പുതുവത്സര അവധിക്കാലത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന യശ്വന്ത്പുർ ജങ്ഷൻ – കണ്ണൂർ എക്‌സ്പ്രസിൽ കൂടുതൽ കോച്ചുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിൻ നമ്പർ നമ്പർ 16527/16528 യശ്വന്ത്പുർ ജങ്ഷൻ – കണ്ണൂർ എക്സ്പ്രസിനാണ് ക്രിസ്മസ്, പുതുവത്സര അവധി കണക്കിലെടുത്ത് കൂടുതൽ കോച്ചുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും ഒരു സ്ലീപ്പർ ക്ലാസ് കോച്ചുമാണ് യശ്വന്ത്പുർ എക്സ്പ്രസിന് താൽക്കാലികമായി കൂട്ടിയത്. 2024 ഡിസംബർ 29 മുതൽ 2025 ജനുവരി 24 വരെയാണ് ട്രെയിനിൽ അധിക കോച്ചുകൾ ഉണ്ടാവുക.ബെംഗളൂരുവിൽ നിന്ന് വടക്കൻ കേരളത്തിലേക്കുള്ള ആളുകൾ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനാണ് യശ്വന്ത്പുർ എക്സ്പ്രസ്. എല്ലാദിവസവും രാത്രി 08:00 മണിയ്ക്ക് യശ്വന്ത്പുരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 09:45 ഓടെ കണ്ണൂരിലെത്തും. ഡ്യൂട്ടി കഴിഞ്ഞ് രാത്രി ട്രെയിനിൽ കയറിയാൽ രാവിലെ ആകുമ്പോഴേക്ക് നാട്ടിലെത്താമെന്നതിനാൽ തന്നെ പലരും യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ട്രെയിനാണിത്.പാലക്കാട് ജങ്ഷനിൽ രാവിലെ 04:50ന് എത്തുന്ന ട്രെയിൻ ഷൊർണൂർ ജങ്ഷൻ 05:55, കുറ്റിപ്പുറം 06:29, തിരൂർ 06:48, പരപ്പനങ്ങാടി 07:09, കോഴിക്കോട് 07:37, കൊയിലാണ്ടി 07:59, വടകര 08:19, തലശേരി 08:43 സ്റ്റേഷനുകൾ പിന്നിട്ടാണ് കേരളത്തിലെത്തുക. 16528 കണ്ണൂർ – യശ്വന്തപൂർ എക്‌സ്പ്രസ് ദിവസവും വൈകിട്ട് 6:05ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07:50 ന് യശ്വന്ത്പുർ ജങ്ഷനിൽ എത്തും.യശ്വന്ത്പുർ എക്‌സ്പ്രസിൻ്റെ സ്ലീപ്പർ ക്ലാസിന് 370 രൂപയും, എസി ത്രീ ടയറിന് 1000 രൂപ, എസി ടൂ ടയറിന് 1430 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നേരത്തെ യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിന് 2025 ജനുവരി 24 മുതൽ അധിക കോച്ചുകൾ ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )